സ്വാതന്ത്രത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ആസാദി കാ അമൃത് മഹോത്സവം അടിമാലിയില്‍ നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അടിമാലി എസ് എന്‍ ഡി പി യോഗം ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികള്‍ നടത്തിയത്. കവിയും സാഹിത്യകാരനുമായ ആന്റണി മുനിയറ ആഘോഷ പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ അധ്യക്ഷത വഹിച്ചു. റിട്ടേര്‍ഡ് അധ്യാപകനും സാഹിത്യകാരനുമായ ജോസ് കോനാട്ട് ഭരണഘടനയും ദേശിയതയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു, ഗ്രാമ പഞ്ചായത്തംഗം അനസ് ഇബ്രാഹിം, അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എം സന്തോഷ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, അടിമാലി എസ് എന്‍ ഡി പി യോഗം ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ. എ പ്രമീള, അടിമാലി എസ് എന്‍ ഡി പി യോഗം ട്രെയിനിംഗ് കോളേജ് സ്റ്റാഫ് അഡ്വസൈര്‍ എ ഗീത തുടങ്ങിയവര്‍ സംസാരിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി സതീഷ് കരിമലയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടും വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.