കേരളത്തിലെ പതിനയ്യായിരത്തിലധികം സ്‌കൂളുകൾ ഓൺലൈനിൽ സൃഷ്ടിക്കുന്ന വിജ്ഞാനകോശമായ സ്‌കൂൾവിക്കി (www.schoolwiki.in) പോർട്ടലിൽ സംസ്ഥാന-ജില്ലാതല അവാർഡുകൾക്കായി സ്‌കൂളുകൾക്ക് മാർച്ച് 15 വരെ അപേക്ഷിക്കാം. സ്‌കൂൾ വിക്കി പോർട്ടലിലെ പ്രധാന പേജിലെ ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മികച്ച രീതിയിൽ സ്‌കൂൾവിക്കി പേജുകൾ പരിപാലിക്കുന്ന സ്‌കൂളുകൾക്ക് സംസ്ഥാനതലത്തിൽ 1.5 ലക്ഷം, 1 ലക്ഷം, 75,000/ രൂപ എന്ന രീതിയിലും ജില്ലാതലത്തിൽ 25,000, 15,000, 10,000 രൂപ എന്നീ രീതിയിലുമാണ് അവാർഡുകൾ നൽകുന്നത്.