അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്കിൽ , ജില്ലയിൽ വാഴൂർ സോമൻഎം .എൽ .എ ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടർ ഷീബ ജോർജ് , ഗ്രാമ പഞ്ചായത്ത് മെമ്പർ തോമസ് അറക്കപ്പറമ്പിൽ , ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു വർഗീസ്‌, പ്രിൻസിപ്പൾ മരിയൻ കോളേജ് കുട്ടിക്കാനം റെവ .ഫാ . റോയ് എബ്രഹാം എന്നിവർ സാക്ഷ്യം വഹിച്ചു. നൂറിലധികം നൈപുണ്യ കോഴ്സുകളുടെ സംക്ഷിപ്ത വിവരണമടങ്ങിയ ആനുവൽ ട്രെയിനിങ്ങ് കലണ്ടറിന്റെ പ്രകാശനവും നിർവ്വഹിച്ചു. ഒരു സമഗ്ര നൈപുണ്യ വികസന പരിപ്രേക്ഷ്യത്തിൽ നടപ്പിലാക്കുന്ന കെ-സ്‌കിൽ ക്യാംപെയ്ൻ കേരളത്തിൻ്റെ നൈപുണ്യ വികസനത്തിന് മുതൽക്കൂട്ടാകും. പതിനാലിലധികം തൊഴിൽ മേഖലകളിലായി നൂറിലധികം സ്‌കിൽ കോഴ്‌സുകളാണ് കെ- സ്കില്ലിൻ്റെ ഭാഗമായി അസാപ് നൽകുന്നത്. വിദ്യാർത്ഥികൾക്കും വർക്കിങ്ങ് പ്രൊഫഷനലുകൾക്കും ഉപയോഗപ്രദമായ രീതിയിൽ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ക്ളാസുകൾ ലഭ്യമായിരിക്കും. വ്യവസായ കേന്ദ്രീകൃതമായി ഡിസൈൻ ചെയ്തിരിക്കുന്ന അസാപ് കോഴ്‌സുകൾ തൊഴിൽ മാർക്കറ്റിലേക്ക് വിദ്യാർത്ഥികൾക്ക് വാതിൽ തുറക്കും. വിദ്യാർത്ഥികൾക്ക് പ്ലെയ്സ്മെന്റ് സഹായവും അസാപ് നൽകുന്നുണ്ട്. വിശദ വിവരങ്ങൾക്കും കോഴ്‌സുകളെ കുറിച്ച് അറിയുവാനും അസാപ് കേരളയുടെ വെബ്സൈറ്റ് https://asapkerala.gov.in/ സന്ദർശിക്കുക.
ഇടുക്കി ജില്ലയിലെ അസാപ് ഓഫീസുകൾ:
ജി .വി . എച്ച്.എസ് .എസ് .തൊടുപുഴ :9495999655
ജിഎച്ച്എസ്. എസ്.രാജാക്കാട്:9495999780
ജി .ടി . എച്ച്.എസ് .എസ് .കട്ടപ്പന : 9895006316
ജി .എച്ച്.എസ് .എസ് .കുമിളി: 9400774566
ഗവണ്മെന്റ് . കോളേജ് ,കട്ടപ്പന : 9895006316
ഗവണ്മെന്റ് . കോളേജ് മൂന്നാർ: 9495999780
ജില്ലാ കേന്ദ്രം: 9495999643.