പാലക്കാട് മൂന്നുനില കെട്ടിടം തകര്‍ന്നുണ്ടായ അപകട സ്ഥലത്ത് ഇന്ന് വൈകിട്ട് മന്ത്രി എ.കെ. ബാലന്‍ എത്തും. തുടര്‍ന്ന് പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയും സന്ദര്‍ശിക്കും. അപകടം അറിഞ്ഞ ഉടനെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ഫയര്‍ & റസ്‌ക്യൂ മേധാവി, ജില്ലാ മേഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലക്ടറോട് അടിയന്തര റിപോര്‍ട്ട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ അടിയന്തര ശുശ്രൂഷ നല്‍കുന്നതിന് ജില്ലാ ആശുപത്രിയില്‍ സംവിധാനം ഏര്‍പ്പെടുത്താനും ഡിഎംഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. അടിയന്തര സഹായം ആവശ്യമുണ്ടെങ്കില്‍ മന്ത്രിയെ നേരിട്ട് ബന്ധപ്പെടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപകടം അറിഞ്ഞയുടന്‍ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ, ജില്ലാ കലക്ടര്‍ എന്നിവര്‍ സ്ഥലത്തെത്തി. പൊലീസ്, ഫയര്‍ഫോഴ്സ്, തൊഴില്‍വകുപ്പ്, ഡി.എം.ഒ എന്നീ വകുപ്പ് അധികൃതരും സന്നിഹിതരായി. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
