പ്രവാസ ജീവിതത്തിനു ശേഷം കാര്‍ഷിക മേഖലയില്‍ സജീവ സാന്നിധ്യമായ തത്തപ്പിള്ളി സ്വദേശി ഷൈനിന്റെ കൃഷിയിടത്തില്‍ വിളഞ്ഞ ജൈവ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയില്‍ എല്ലാ വിഭാഗം ജനങ്ങളും കടന്നുവന്ന് വലിയ മുന്നേറ്റമാണ് കോട്ടുവള്ളി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്നതെന്നും ഇത് കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് കരുത്തായി മാറുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.
വീട്ടുവളപ്പിലെ മൂന്നര ഏക്കര്‍ സ്ഥലത്ത് വിവിധങ്ങളായ പച്ചക്കറികള്‍ കൃഷി ചെയ്ത് മാതൃകയാവുകയാണ് ഷൈന്‍. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ മേല്‍നോട്ടത്തിലാണ് കാര്‍ഷിക പ്രര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി, മീറ്റ് പ്രൊഡക്ഷന്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ കമലാ സദാനന്ദന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷാരോണ്‍ പനയ്ക്കല്‍, എ.എസ് അനില്‍കുമാര്‍, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജാ വിജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗം ഗാനാ അനൂപ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സെബാസ്റ്റ്യന്‍ തോമസ്, സുനിതാ ബാലന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജെന്‍സി തോമസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എ.എ സുമയ്യ ടീച്ചര്‍, കോട്ടുവള്ളി കൃഷി ഓഫീസര്‍ കെ.സി റൈഹാന, കൃഷി അസിസ്റ്റന്റ് എസ്.കെ ഷിനു, ജില്ലാതല കാര്‍ഷിക വികസന സമിതി അംഗം പി.എന്‍ സന്തോഷ്, കാര്‍ഷിക വികസന സമിതി അംഗങ്ങളായ വി.ശിവശങ്കരന്‍, എന്‍.സോമസുന്ദരന്‍ എന്‍.എസ് മനോജ്, ഐഷ സത്യന്‍, പി.രാധാമണി, കര്‍ഷകര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.