വിവിധ ഇനങ്ങളിലായി സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള തുകയില്‍ വീഴ്ചവരുത്തിയ എ.ആര്‍.ഡി,എ.ഡബ്ല്യൂ.ഡി, കെ.ഡബ്ല്യൂ.ഡി ലൈസന്‍സികള്‍ക്കായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് തീവ്രകുടിശിക നിവാരണ യജ്ഞം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 16 രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി നടക്കുക. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ കുടിശിക നിവാരണയജ്ഞം നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.