കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ സർവീസിലുള്ള എൽ.ഡി/യു.ഡി ക്ലാർക്ക് തസ്തികയിലുള്ളതോ, തുല്യ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരോ ആയ ജീവനക്കാരിൽ നിന്നും വകുപ്പ് മേധാവി മുഖേന ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം യോഗ്യതയായി ഉണ്ടായിരിക്കണം. 01.04.2013 ന് ശേഷം സർവീസിൽ പ്രവേശിച്ചവർക്ക് മുൻഗണന. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.ജീവനക്കാർ ബയോഡാറ്റാ, 144 കെ.എസ്.ആർ പാർട്ട് 1, സമ്മതപത്രം, മേലാധികാരി സാക്ഷ്യപ്പെടുത്തി നൽകിയ എൻ.ഒ.സി എന്നിവ സഹിതം പൂർണമായ അപേക്ഷ (3 സെറ്റ്) കമ്മീഷണർ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം-680 002 എന്ന വിലാസത്തിൽ ഏപ്രിൽ 11 ന് മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0487 2383053, 0487 2383088.