അനന്തപുരിയിൽ സംഗീതത്തിന്റെ മധുരമഴപെയ്യിച്ച് ഷഹബാസ് അമൻ ഒരുക്കിയ സംഗീത സന്ധ്യ. സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളുടേയും സംസ്ഥാന മാധ്യമ, ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളുടേയും സമർപ്പണ വേദിയിലാണ് എത്രകേട്ടാലും മതിവരാത്ത ഷഹബാസിന്റെ സംഗീതം മഴയായി പെയ്തിറങ്ങിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലായിരുന്നു പരിപാടി.

നിറഞ്ഞ കയ്യടികളോടെടെയാണ് ഷഹബാസ് അമനെ അനന്തപുരിയിലെ സദസ്സ്  വരവേറ്റത്. മധുരമായി നിന്നെ എന്ന പേരിൽ അവതരിപ്പിച്ച സംഗീത വിരുന്നിൽ നിറഞ്ഞ പ്രണയവും വിരഹവും നഷ്ടപ്പെടലുകളും പ്രതീക്ഷകളുമെല്ലാം കേൾവിക്കാരെന്റെ മനസിനെ തൊട്ടുണർത്തി.

കഴിഞ്ഞ മൂന്ന് വർഷത്തെ ഇടവേളക്ക്ശേഷം ആദ്യമായി  നടത്തുന്ന പൊതുപരിപാടിയെന്ന നിലയിൽ ഏറെ സന്തോഷവും ഒപ്പം ഉത്കണ്ഠയും ഉണ്ടെന്ന് ഷഹബാസ് പറഞ്ഞു. പാവന ചന്ദ്രികേ, ഹം തേരെ ഷഗർ മേൻ ആയേ മുസാഫിർ കി, തും ഇത്ത്നാ ജോ മുസ് കുരാരഹോ, ഹർഷമായ്, മരണമെത്തുന്ന നേരത്ത് തുടങ്ങീ  സംഗീതാസ്വാദകരുടെ നിരവധി ഇഷ്ട ഗാനങ്ങൾ അദ്ദേഹം ആലപിച്ചു.  കൂടാതെ റുലാകെ ഗയാ സപ്നാ മേരാ എന്ന ഗാനം അന്തരിച്ച മഹാഗായിക ലതാ മേങ്കഷ്‌ക്കാറുള്ള സമർപ്പണമായി ആലപിക്കുകയും ചെയ്തു.