രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രം നിഷിദ്ധോയുടെ ആദ്യ പ്രദർശനം നാളെ(ഞായറാഴ്ച). നവാഗതയായ താര രാമാനുജൻ സംവിധാനം ചെയ്ത ചിത്രം വൈകിട്ട് 6.45 ന് മുഖ്യ വേദിയായ ടാഗോർ തിയേറ്ററിലാണ് പ്രദർശിപ്പിക്കുക.

രണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതത്തിലെ പ്രതിസന്ധികളും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം.അതിഥി തൊഴിലാളിയായ രുദ്രയുടെ ബന്ധുവിന്റെ മരണവും ശവസംസ്‌ക്കാര ത്തിനുണ്ടാകുന്ന പ്രതിസന്ധികളിലൂടെയുമാണ് കഥയുടെ വികാസം.വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ  ഭാഗമായി കെ.എസ്.എഫ്.ഡി.സിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.