മലയാളത്തിലും സ്വതന്ത്ര സിനിമകൾക്ക് കൂടുതൽ പിന്തുണ ലഭിക്കേണ്ടതുണ്ടെന്ന് സംവിധായകൻ ഷെറി ഗോവിന്ദൻ. മികച്ച ചിത്രങ്ങൾ നിർമ്മിക്കാൻ വനിതകൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ധനസഹായം നൽകുന്നുണ്ട്.സ്വാതന്ത്യ സിനിമകൾക്കും ഇത്തരത്തിൽ പിന്തുണ ആവശ്യമാണെന്നും ഓപ്പൺ ഫോറം ആവശ്യപ്പെട്ടു.
രാജ്യാന്തര മേളകളിൽ മാത്രമാണ് ഇത്തരം സിനിമകൾ പ്രോത്സാഹിക്കപ്പെടുന്നത്.അതുകൊ
സ്വതന്ത്ര്യസിനിമകളുടെ വളർച്ചക്ക് ഒ ടി ടി പ്ലാറ്റ് ഫോമുകൾ സഹായകമാകുമെന്ന് കൃഷന്ദ് പറഞ്ഞു .
എന്നാൽ അവർ മുഖ്യധാരാ സിനിമകൾക്ക് പ്രോത്സാഹനം നൽകുന്നതിനാൽ സാധാരണക്കാർക്ക് സ്വതന്ത്ര്യ സിനിമകൾ കാണാനുള്ള അവസരം നഷ്ടപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി .ഭാവിയിൽ പരമ്പരാഗതമായി തുടർന്ന് പോരുന്ന സിനിമാ രീതികൾ പൂർണമായി മാറുമെന്ന് കരുതുന്നതായി സംവിധായകൻ വിഘ്‌നേഷ്.പി.ശശിധരൻ പറഞ്ഞു.ദീപേഷ് ,കൃഷ്‌ണേന്ദു കലേഷ് എന്നിവർ പങ്കെടുത്തു.