സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല പ്രദര്‍ശന വിപണന മേളയുടെ സംഘാടക സമിതി രൂപീകരിച്ചു. ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനും, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് കണ്‍വീനറും, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ ജോയിന്റ് കണ്‍വീനറുമാണ്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എകെഎം അഷ്‌റഫ് എംഎല്‍എ, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, സി.എച്ച് കുഞ്ഞമ്പു എംഎല്‍എ, ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ, എം രാജഗോപാലന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ കെ വി സുജാത എന്നിവരാണ് രക്ഷാധികാരികള്‍. വിവിധ ഉപസമിതികളും രൂപീകരിച്ചു. കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്റ് പരിസരത്ത് മെയ് 3 മുതല്‍ പത്ത് വരെയാണ് ജില്ലാതല പ്രദര്‍ശന വിപണന മേള. നൂറ്റിയമ്പതോളം വിപണന സ്റ്റാളുകള്‍ പ്രദര്‍ശനത്തില്‍ ഒരുക്കും. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നൂറ് വാണിജ്യ സ്റ്റാളുകള്‍ ഒരുക്കും. അതില്‍ 35 തീം സ്റ്റാളുകളും, പതിനഞ്ച് സേവന സ്റ്റാളുകളും ഉണ്ടാകും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാടന്‍ രുചികളുടെ ഭക്ഷ്യമേള ഒരുക്കും. വിവിധ വിഷയങ്ങളില്‍ ഓരോ ദിവസവും സെമിനാറുകളും സംഘടിപ്പിക്കും. കലാസാംസ്‌ക്കാരിക പരിപാടികളും പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി അരങ്ങേറും. സ്റ്റാര്‍ട്ടപ്പ് മിഷന്‍, അസാപ് എന്നിവയുടെ ടെക്‌നോ ഡെമോ, കാര്‍ഷിക വിപണനമേള, ടൂറിസം മേള, എന്റെ കേരളം, പിആര്‍ഡി പവലിയന്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍, അസാപ് എന്നിവയുടെ ടെക്‌നോ ഡെമോ എന്നിവ മേളയുടെ മാറ്റ് കൂട്ടും.
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
