മുളിയാര്‍ സിഎച്ച്‌സിയില്‍ സായാഹ്ന ഒ പി പ്രവര്‍ത്തനം ആരംഭിച്ചു. ഇനി മുതല്‍ ഉച്ചക്ക് ശേഷം ഒരു ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് എന്നിവരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാവും. ഉച്ചക്ക് രണ്ട് മുതല്‍ വൈകുന്നേരം ആറു വരെയാണ് പ്രവര്‍ത്തന സമയം. സായാഹ്ന ഒ പിയുടെ ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു നിര്‍വ്വഹിച്ചു. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. കെ. നാരായണന്‍, ബ്ലോക്ക് മെമ്പര്‍ എം. കുഞ്ഞമ്പുനായര്‍, ഗ്രാമപഞ്ചായത്ത് പ്രതിനിധികളായ അനീസ മന്‍സൂര്‍, കെ. മോഹനന്‍, എച്ച് എം സി മെമ്പര്‍മാര്‍, രാഷ്ട്രീയ പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ സ്വാഗതവും ഹെഡ് ക്ലാര്‍ക്ക് അശോക് കുമാര്‍ കോടോം നന്ദിയും പറഞ്ഞു.
