പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതല പാരമ്പര്യ ഗോത്ര കലാമേള പ്രദര്‍ശന വിപണനമേള തുടിതാളം 2022ന്റെ ഭാഗമായി സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അധ്യക്ഷയായി. പരവനടുക്കം എം ആര്‍എസ് സീനിയര്‍ സൂപ്രണ്ട് കെ.വി.രാഘവന്‍ സ്വാഗതവും ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് കെ.എം.പ്രസന്ന നന്ദിയും പറഞ്ഞു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തികളെ ആദരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി സ്റ്റാളുകള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് വിളക്കാട്ടം, അലാമിക്കളി, മറയൂരാട്ടം, കൊരമ്പ നൃത്തം, കാളിയാട്ടം, നാടന്‍ പാട്ടുകള്‍, മംഗലം കളി, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നാടന്‍ പാട്ട്, വഞ്ചിപ്പാട്ട്, സംഘ നൃത്തം തുടങ്ങിയവയും അരങ്ങേറി.
