ആനിമേഷൻ ചിത്രങ്ങൾക്ക് സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യത ലഭിക്കുന്നില്ലെന്ന് പ്രശസ്ത അനിമേറ്റർ സുരേഷ് എരിയാട്ട്. സാങ്കേതികമെന്ന് വേർതിരിച്ചു അനിമേഷൻ ചിത്രങ്ങൾക്ക് പിന്നിലെ സർഗാത്മകതയെയും പരിശ്രമത്തേയും ചെറുതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ആനിമേഷൻ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാന്റസിയാ ചലച്ചിത്ര മേളയിൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്ക്കാരം നേടിയ ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രം പ്രദർശിപ്പിച്ചാണ് ശില്പശാല നടന്നത് .അഥിതി കൃഷ്ണദാസ് ,പി എൻ കെ പണിക്കർ , എന്നിവർ പങ്കെടുത്തു. സ്‌പീക്കർ എം ബി രാജേഷ് ,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ,അക്കാഡമി ചെയർമാൻ രഞ്ജിത് ,സി അജോയ് ,ബീനാപോൾ എന്നിവരും അനിമേഷൻ ചിത്രങ്ങളുടെ സാധ്യതകൾ പങ്കുവെച്ച ശില്പശാലയിൽ പങ്കുചേർന്നു.