സിനിമകളെ കുടുംബങ്ങളിലേക്ക് അടുപ്പിക്കാൻ ഒ ടി ടി പ്ലാറ്റ് ഫോമുകൾ സഹായകമാണെന്ന് സംവിധായകൻ ജിയോ ബേബി .ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന തന്റെ സിനിമയ്ക്ക് സ്ത്രീകൾക്കിടയിൽ സ്വീകാര്യത ലഭിച്ചതിന് കാരണം ഒ ടി ടി പ്ലാറ്റ് ഫോമുകളാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മീറ്റ് ദി ഡയറക്ടറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകനായ വിഷ്ണു നാരായണൻ ,മീര സാഹിബ് എന്നിവർ പങ്കെടുത്തു.