ഹരിതകേരളം ഗ്രീന്‍ക്ലീന്‍ കോഴിക്കോട് വൃക്ഷത്തൈ പരിപാലന മത്സരത്തിന്റെ ഭാഗമായി ഓണം ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് ജില്ലാ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഓണം ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന എല്ലാതരം മത്സരങ്ങളും പദ്ധതിയില്‍ ഉള്‍പെടുത്താം. ആഘോഷങ്ങളിലും സന്തോഷ വേളകളിലും ഹരിതവല്‍ക്കരണത്തിന്റെയും മാലിന്യ സംസ്‌കരണത്തിന്റെയും പ്രാധാന്യം എന്ന സന്ദേശമാണ് മത്സരത്തിലൂടെ പ്രചരിപ്പിക്കുന്നത്. ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സന്നദ്ധസംഘടനകള്‍, മറ്റുസ്ഥാപനങ്ങള്‍ എന്നിവ വിവിധ ഗ്രൂപ്പുകളായാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.
താല്പര്യമുള്ള സ്ഥാപനങ്ങള്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. വിജയികള്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നല്‍കുന്ന സൗജന്യ ഇന്ധന കാര്‍ഡുകള്‍, മറ്റ് സ്ഥാപനങ്ങള്‍ നല്‍കുന്ന സ്വര്‍ണ്ണനാണയങ്ങള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ജൈവമാലിന്യ സംസ്‌കരണ ഉപകരണങ്ങള്‍, സോളാര്‍ ഉപകരണങ്ങള്‍, ബള്‍ബുകള്‍ തുടങ്ങി സമ്മാനങ്ങള്‍ നല്‍കും.
സൗജന്യപെട്രോള്‍ കാര്‍ഡുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കോഴിക്കോട് ഡിവിഷണല്‍ ഓഫീസര്‍ ടി. വിജയരാഘവന്‍ കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ടും ഗ്രീന്‍ക്ലീന്‍ കോഴിക്കോട് ചെയര്‍മാനുമായ ബാബുപറശ്ശേരിക്ക് കൈമാറി. ജില്ലാപഞ്ചായത്ത് സെക്രട്ടറി പി.ഡി. ഫിലിപ്, ഫിനാന്‍സ് ഓഫീസര്‍ പി.പാര്‍ത്ഥസാരഥി. ജില്ലാ സോയില്‍കണ്‍സര്‍വേഷന്‍ ഓഫീസര്‍ ആയിഷ.കെ, എഡ്യുമാര്‍ട്ട് അസിസ്റ്റന്റ് മാനേജര്‍ ഫഹദ്.പി, ഗ്രീന്‍ ക്ലീന്‍ കോര്‍ഡിനേറ്റര്‍ ഇഖ്ബാല്‍ എന്നിവര്‍ പങ്കെടുത്തു.