ചേര്‍ത്തല മുട്ടം സര്‍വീസ് സഹകരണ ബാങ്ക് ഓഫീസ് കെട്ടിടം നാളെ (മാര്‍ച്ച് 25) രാവിലെ 10.30ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദും സ്റ്റഡി സെന്റര്‍ ഉദ്ഘാടനം മുന്‍ കേന്ദ്ര മന്ത്രി വയലാര്‍ രവിയും നിര്‍വഹിക്കും.
ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.ജെ. സണ്ണി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എ.എം. ആരിഫ് എംപി സാന്ത്വനം ചികിത്സാ സഹായ വിതരണവും ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ലി ഭാര്‍ഗവന്‍ സ്വശ്രയ വായ്പ വിതരണവും സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എസ്. ജോസി സ്ട്രോംഗ് റൂമും ഉദ്ഘാടനം ചെയ്യും.
സഹകരണ ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) എന്‍. ശ്രീവത്സന്‍, ബി. ബാബു പ്രസാദ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഏഴു കോടിയിലേറെ രൂപ ചെലവഴിച്ചാണ് മുട്ടം ബാങ്ക് ടവര്‍ എന്ന പേരില്‍ കെട്ടിടം നിര്‍മ്മിച്ചത്. ബാങ്കിന്റെ തനത് ഫണ്ടാണ് ഭൂമി വാങ്ങുന്നതിനും കെട്ടിട നിര്‍മാണത്തിനുമായി വിനിയോഗിച്ചത്.