അടൂർ ഗോപാലകൃഷ്ണന്റെ സർഗാത്മകമായ ജീവിതത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന വീഡിയോ പരമ്പര മന്ത്രി സജിചെറിയാൻ പ്രകാശനം ചെയ്യും .നാളെ (വെള്ളി) ഉച്ച കഴിഞ്ഞു 3.30ന് ടാഗോർ തിയേറ്ററിലെ ഓപ്പൺ ഫോറം വേദിയിലാണ് വീഡിയോ പരമ്പര പ്രകാശനം ചെയ്യുന്നത് . അടൂർ ഗോപാലകൃഷ്ണൻ ,വീഡിയോയുടെ എഡിറ്ററും നിർമ്മാതാവുമായ വി കെ ചെറിയാൻ, മലയാളം സീരീസ് എഡിറ്റർ കെ എൻ ഷാജി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.