2016 ലെ ഭിന്നശേഷി അവകാശ നിയമം 17 (1) വകുപ്പ് പ്രകാരമുള്ള പരീക്ഷാ ആനുകൂല്യങ്ങൾക്ക് ബോർഡർ ലൈൻ ഇന്റലിജൻസ് വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്കും അർഹതയുണ്ടെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഉത്തരവ് നൽകി. ഇതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഉത്തരവ്. ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ‘Bench Mark Disability’ ആവശ്യമില്ല എന്നും ഭിന്നശേഷി എന്നതാണ് പ്രധാനമായും പരിഗണിക്കേണ്ടത് എന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആണ് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ തീരുമാനം.