ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സ് നടത്തുന്നതിന് പുതിയതായി ഉൾപ്പെടുത്തിയ കോളേജിനും സീറ്റുകൾ ഉയർത്തിയ കോളേജുകളിലെ മെരിറ്റ് സീറ്റുകളിലേക്കുമുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് മാർച്ച് 30 ന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്ട്രഷനും പുതിയ കോളേജ്/കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി 26 മുതൽ 28 വരെ ചെയ്യണം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ നിർബന്ധമായും എൻ.ഒ.സി രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 64.