സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിവിധ സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു. സന്തോഷ് ട്രോഫി എക്സിക്യൂറ്റീവ് കമ്മിറ്റി, പബ്ലിസിറ്റി ആന്‍ഡ് സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, ഗ്രൗണ്ട് ആന്‍ഡ് എക്യൂപ്മെന്റ് കമ്മിറ്റി, അക്കമഡേഷന്‍ കമ്മിറ്റി, മെഡിക്കല്‍ കമ്മിറ്റി, ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മിറ്റി, സെക്യൂരിറ്റി ആന്‍ഡ് പാര്‍ക്കിങ് കമ്മിറ്റി തുടങ്ങിയ കമ്മിറ്റികളാണ് യോഗം ചേര്‍ന്നത്.
കഴിഞ്ഞ ദിവസം സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ എ.ഐ.എഫ്.എഫ്. സംഘം നിര്‍ദേശിച്ച കാര്യങ്ങള്‍ വിവിധ കമ്മിറ്റിയുമായി ചര്‍ച്ചചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് നിര്‍ദേശിക്കുകയും ചെയ്തു.സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന സ്റ്റേഡിയം, പരിശീലന ഗ്രൗണ്ടുകള്‍ എന്നിവയില്‍ പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ഗ്രൗണ്ട് ആന്‍ഡ് എക്യൂപ്മെന്റ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ അതിവേഗം പൂര്‍ത്തിയാക്കുന്നതിന് ഓര്‍ഗനൈസിങ് കമ്മിറ്റി നിര്‍ദേശം നല്‍കി. മാര്‍ച്ച് 30,31, ഏപ്രില്‍ ഒന്ന് തീയതികളില്‍ സംഘടിപ്പിക്കുന്ന സന്തോഷ് ട്രോഫി വിളംബര ജാഥയുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.മത്സരത്തിന് എത്തുന്ന താരങ്ങള്‍ക്ക് ഒരുക്കേണ്ട തമാസ സൗകര്യങ്ങളും യാത്ര സൗകര്യങ്ങളും അക്കമഡേഷന്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മിറ്റി വിലയിരുത്തി. കളിക്കാരുടെ സുരക്ഷയും സ്റ്റേഡിയത്തിലെ പാര്‍ക്കിങ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സെക്യൂരിറ്റി കമ്മിറ്റി ചര്‍ച്ച ചെയ്തു.യോഗത്തില്‍ കായിക വകുപ്പ് മന്ത്രിയുടെ പ്രതിനിധി കെ.പി. അനില്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ യു. ഷറഫലി, ഡി.വൈ.എസ്.പി. പ്രദീപ് കുമാര്‍, ഡെപ്യൂട്ടി കമാണ്ടന്റ് സക്കീര്‍, വിവധ സബ് കമ്മിറ്റി ചെയര്‍മാര്‍, കണ്‍വീനര്‍മാര്‍ മറ്റു അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.