തലക്കുളത്തൂർ നിവാസികള്‍ക്ക് വ്യായാമം ചെയ്യാന്‍ ഇനി മുതല്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് പോയാല്‍മതി. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി ആറ് ലക്ഷംരൂപ മുടക്കി ഇവിടെയൊരു വ്യായാമ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഫിറ്റ്‌നെസ് സെന്റര്‍ ശരിയായ രീതിയില്‍ പരിപാലിക്കപ്പെടണം. കൂടുതല്‍പ്പേര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ജീവതാളം പദ്ധതിയുടെ ഭാഗമായാണ് ഫിറ്റ്‌നസ് സെന്റര്‍ ഒരുക്കിയത്.