കൊച്ചി : കേരള ചലച്ചിത്ര അക്കാദമി കൊച്ചിയിൽ സംഘടിപ്പിക്കുന്ന റീജിണൽ ഐ എഫ് എഫ് കെ യുടെ പ്രചരണാർത്ഥം എറണാകുളം എം ജി റോഡിലുള്ള Central Square Mall ൽ സ്ഥാപിക്കുന്ന സെൽഫി കോർണറിന്റെ ഉദ്‌ഘാടനം ചലച്ചിത്ര താരം ഇർഷാദ് നിർവ്വഹിച്ചു .

ചലച്ചിത്ര പ്രവർത്തകരായ ഷിബു ചക്രവർത്തി , ഔസേപ്പച്ചൻ വാളക്കുഴി , ബൈജുരാജ് ചേകവർ , ജ്യോതി നാരായണൻ , വിപിൻ അമേയ എന്നിവർ പങ്കെടുത്തു .

ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെയാണ് എറണാകുളത്ത് റീജിണൽ ഫെസ്റ്റിവൽ നടക്കുന്നത് . പൊതുജനങ്ങൾക്ക് അഞ്ഞൂറ് രൂപയും വിദ്യാർത്ഥികൾക്ക് ഇരുന്നൂറ്റി അമ്പത് രൂപയുമാണ് പ്രവേശന നിരക്ക് . സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന അസിസ്റ്റന്റ് , അസ്സോസിയേറ്റ് അംഗങ്ങൾക്ക് ഈ ഇളവ് ലഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു . ഇന്ന് മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു .
ഈ ലിങ്ക്‌ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ് https://registration.iffk.in