സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ടീം കേരള യൂത്ത് ഫോഴ്‌സ് ക്യാപ്റ്റന്‍മാരുടെ പരിശീലനം യൂത്ത് ഹോസ്റ്റലില്‍ ആരംഭിച്ചു. പരിശീലന ക്യാമ്പ് ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി.ആര്‍. ശ്രീകല അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എ.ആര്‍ രഞ്ജിത്ത്, ടീം കേരള യൂത്ത് ഫോഴ്‌സ് ജില്ല ക്യാപ്റ്റന്‍ എ.കെ.അരവിന്ദ് എന്നിവര്‍ സംസാരിച്ചു.

പ്രാദേശികമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ളതാണ് ടീം കേരള യൂത്ത് ഫോഴ്‌സ്. ഫസ്റ്റ് എയ്ഡ്, വിമുക്തി, ഫയര്‍ ആന്‍ഡ് റസ്‌ക്യു, പാലിയേറ്റീവ് എന്നീ ക്ലാസുകള്‍ നടന്നു.

പോലീസ് പരേഡ്, സെല്‍ഫ് ഡിഫന്‍സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളിലെ പരിശീലനവും നല്‍കും. ജില്ലയിലെ വിവിധ പഞ്ചായത്ത് മുനിസിപ്പല്‍ പ്രദേശങ്ങളില്‍ നിന്നുള്ള വളന്റിയര്‍ ക്യാപ്റ്റന്മാരാണ് ക്യാമ്പില്‍ പങ്കെടുത്തത്. ഡോ. അതുല്‍ ജോസഫ്, സൂരജ്, വി.ടി ജോബ്, എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിശീലന ക്യാമ്പ് ഞായറാഴ്ചയും തുടരും.