2021-22 അധ്യയന വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 30 ന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി മാർച്ച് 28 ന് വൈകിട്ട് 5 നകം ചെയ്യണം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ നിർബന്ധമായും എൻ.ഒ.സി രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാർക്കും അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363,64.