ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കാഞ്ഞങ്ങാട്, നീലേശ്വരം ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാ സേവനങ്ങള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. അഭിമുഖം മാര്‍ച്ച് 30ന് രാവിലെ 10.30ന് കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍. ഫോണ്‍ 04994 255483.