പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിന്റെ കീഴിലെ മഹാത്മാ മോഡല്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. സ്‌പെഷ്യല്‍ ടീച്ചര്‍ – യോഗ്യത ആര്‍ട്‌സ് / സയന്‍സ് / കൊമേഴ്‌സ് ബിരുദവും ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷനും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും വേണം. സ്പീച്ച് തെറാപ്പിസ്റ്റ് – ബിഎഎസ്എല്‍പി / ഡിപ്ലോമ ഇന്‍ മള്‍ട്ടിപ്പിള്‍ റിഹാബിലിറ്റേഷന്‍ തെറാപ്പി / ബിഎഡ് (ഹിയറിംഗ് ഇംപെയ്ര്‍ഡ്), അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആവശ്യം.

ഫിസിയോ തെറാപ്പിസ്റ്റ് ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി / ഡിപ്ലോമ ഇന്‍ മള്‍ട്ടിറിഹാബിലിറ്റേഷന്‍ വര്‍ക്ക് / സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ റിഹാബിലിറ്റേഷന്‍ തെറാപ്പി. ഡ്രോയിംഗ് ടീച്ചര്‍ – എസ്എസ്എല്‍സി / ഡിഗ്രി / ഡിപ്ലോമ / സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡ്രോയിംഗ്. ക്ലര്‍ക്ക് എസ്എസ്എല്‍സി / എച്ച്എസ്‌സി / വിഎച്ച്എസ്‌സി / ഡിഗ്രിയും കംപ്യൂട്ടര്‍ പരിജ്ഞാനവും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആവശ്യം. ഫോണ്‍ 0467 2234030, 9496049659.