ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മികച്ചയിനം തെങ്ങിന്‍ തൈകള്‍ ഉല്പാദിപ്പിക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന നഴ്സറിയുടെ പ്രവര്‍ത്തനം വിത്ത് പാകികൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോണ്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ട് അഞ്ച് ലക്ഷം രൂപയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചുള്ള പദ്ധതിക്കാണ് ഡി.പി.സി അംഗീകാരം നല്‍കിയിട്ടുള്ളത്. 2021-22 വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ 100% ചെലവ് കൈവരിച്ച് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രവര്‍ത്തനത്തില്‍ ഇടുക്കി ജില്ലയില്‍ ഒന്നാമതും സംസ്ഥാന തലത്തില്‍ നാലാമതും എത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡാനി മോള്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.