ആലപ്പുഴ: സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ജവഹര്‍ ബാലഭവനില്‍ ഗ്രീഷ്മോത്സവം 2022 എന്ന പേരില്‍ കുട്ടികള്‍ക്കായി വേനല്‍ക്കാല കലാപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രില്‍ നാലു മുതല്‍ മെയ് 27 വരെ ശാസ്ത്രീയ സംഗീതം, ലളിതഗാനം, നൃത്തം, ചിത്രരചന, വയലിൻ, മൃദംഗം, തബല, ഗിത്താര്‍, കീബോര്‍ഡ് എന്നിവയില്‍ പ്രഗത്ഭരായ കലാകാരന്മാര്‍ പരിശീലനം നല്‍കും.
വ്യക്തിത്വവികസനം (ആര്‍ട്ട് തെറാപ്പി ഉള്‍പ്പെടെ), പാരിസ്ഥിതി സംരക്ഷണം, ലഹരി വിരുദ്ധ പ്രവര്‍ത്തനം, പ്രഗത്ഭരുടെ അനുസ്മരണം, കലാസാംസ്‌കാരിക രംഗങ്ങളിലെ പ്രഗത്ഭ വ്യക്തികള്‍ നയിക്കുന്ന ക്ലാസുകള്‍, അഭിമുഖം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശനത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. ഫോണ്‍: 9446426254, 9446563504, 9947000068.