ജീവിത സാഹചര്യം മെച്ചപ്പെടുത്താനെത്തുന്ന അതിഥി തൊഴിലാളികളെ സഹായിക്കേണ്ടത് നാടിന്റെ ധര്‍മ്മമാണെന്നും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്നും നഗരസഭാ ചെയര്‍മാര്‍ അഡ്വ.റ്റി.സക്കീര്‍ ഹുസൈന്‍.  അതിഥി തൊഴിലാളികള്‍ക്കായുള്ള ഫെസിലിറേഷന്‍ സെന്ററിന്റെ കോള്‍ സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു ചെയര്‍മാര്‍.

പ്രകൃതിക്ഷോഭങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഏറ്റവും ബാധിക്കുന്ന അതിഥി തൊഴിലാളികള്‍ക്കായി ഫെസിലിറ്റേഷന്‍ സെന്റര്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് കരസ്ഥമാക്കിയ ജില്ലയില്‍ നിന്നുള്ള എസ്. കൃഷ്ണന്‍കുട്ടി, സൂരജ് സുന്ദരം എന്നിവരെ അഡ്വ.റ്റി.സക്കീര്‍ ഹുസൈന്‍ അനുമോദിച്ചു. ജില്ല ലേബര്‍ ഓഫീസില്‍ നടന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു.