കുമ്പള ടൗണിന്റെ സമ്പൂര്‍ണ വികസനത്തിന് ഉന്നല്‍ നല്‍കി കുമ്പള പഞ്ചായത്ത് ബജറ്റ്. കൂടാതെ കാര്‍ഷിക മേഖലയ്ക്കും മാലിന്യ നിര്‍മാര്‍ജനത്തിനും ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്കും മുന്‍ഗണന നല്‍കുന്നുണ്ട്. 322,670191 രൂപ വരവും 319,643,846 രൂപ ചിലവും 3,026,345 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ നാസര്‍ അവതരിപ്പിച്ചു.

പഞ്ചായത്ത് തനത് ഫണ്ട്, എം.എല്‍.എ ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി മൂന്നര കോടി രൂപ ചിലവില്‍ അത്യാധുനിക ഷോപ്പിഗ് കോപ്ലക്‌സും കാസര്‍കോട് വികസന പാക്കേജ് മുഖേന മൂന്നേക്കാല്‍ കോടി രൂപ ചിലവില്‍ അത്യാധുനിക രീതിയിലുള്ള മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മാണവും ബസ്റ്റാന്റ് നിര്‍മ്മാണവും നടത്തും. കലാകായിക രംഗത്തെ പ്രോത്സാപ്പിക്കുന്നതിന് സ്‌പോര്‍ട്‌സ് സിറ്റി, മള്‍ട്ടി സ്‌പെഷാലിറ്റി യുനാനി കെട്ടിടം തുടങ്ങിയവയ്ക്കും തുക മാറ്റി വെച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്കും മാലിന്യ സംസ്‌കാരത്തിനും ആരോഗ്യ വിദ്യഭ്യാസ-ടൂറിസം-തീരദേശ മേഖലയ്ക്കും ബജറ്റ് മുന്‍ഗണന നല്‍കുന്നു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി.താഹിറ യുസുഫ് അധ്യക്ഷയായി. സി.എം മുഹമ്മദ്, യൂസഫ് ഉളുവാര്‍, കെ മോഹന, ഡോ. സ്മിത തുടങ്ങിയവര്‍ സംസാരിച്ചു.