സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഏപ്രിൽ 4ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടക്കും. ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃ-ലീഗൽ മെട്രൊളജി വകുപ്പുകളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും മന്ത്രിയെ നേരിട്ട് അറിയിക്കാം. വിളിക്കേണ്ട നമ്പർ: 894 387 3068.