. 2022 – 23 വര്ഷത്തിലെ കരട് മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
· ബജറ്റ് പ്രസംഗത്തില് ഉള്പ്പെട്ടിട്ടില്ലാത്ത ഒന്നാം ഘട്ടം പൂര്ത്തിയായ കുടിവെള്ള പദ്ധതിയുടെ വിതരണ ശൃംഖല കിഫ്ബി മുഖേന നടപ്പിലാക്കുന്നതിനായി അഞ്ച് പദ്ധതികള്ക്ക് 521.2 കോടി രൂപയുടെ ഭരണാനുമതി നല്കാന് തീരുമാനിച്ചു.
· കെ.എസ്.റ്റി.സി.യുടെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ പ്രഭുറാം മില്സിന്റെ അധീനതയിലുള്ള 5.18 ഏക്കര് സ്ഥലം റൈസ് ടെക്‌നോളജി പാര്ക്ക് സ്ഥാപിക്കുന്നതിനായി കിന്ഫ്രയ്ക്ക് നല്കുവാന് നല്കി.
· സ്വകാര്യ വ്യവസായ പാര്ക്കുകള് / എസ്റ്റേറ്റുകള് രൂപീകരിക്കുന്നതിനുള്ള മാര്ഗ്ഗനിര്ദ്ദേശങ്ങള് അടങ്ങിയ പ്രൈവറ്റ് ഇന്ഡസ്ട്രിയല് എസ്റ്റേറ്റ് സ്‌കീം – 2022 ഭേദഗതികളോടു കൂടി അംഗീകരിച്ചു.
· Techgentsia യുടെ പക്കല് നിന്നും വി കണ്സോള് എന്ന വീഡിയോ കോണ്ഫറന്സിംഗ് പ്ലാറ്റ്‌ഫോം വാങ്ങുന്നതിന് അംഗീകാരം നല്കി.
· കണ്ണൂര് ജില്ലയില് കണ്ണൂര് താലൂക്കില് കാഞ്ഞിരോട് വില്ലേജില് മുണ്ടേരി ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്‌കൂള് വികസനത്തിന്റെ ഭാഗമായി സ്‌കൂളിനോട് ചേര്ന്നുള്ള 58.87 സെന്റ് റവന്യൂ ഭൂമി സ്‌കൂള് ലൈബ്രറി കോംപ്ലക്‌സിന്റെ പ്രവര്ത്തനത്തിനും സ്‌കൂള് ഓഡിറ്റോറിയം, വാഹന പാര്ക്കിംഗിനുമായി ഉടമസ്ഥാവകാശം റവന്യൂ വകുപ്പില് നിലനിര്ത്തിക്കൊണ്ട രണ്ട് സേവന വകുപ്പുകള് തമ്മിലുള്ള ഭുമി കൈമാറ്റ വ്യവസ്ഥപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന് ഉപയോഗാനുമതി നല്കി.
· സംസ്ഥാന സാക്ഷരതാ മിഷനു കീഴില് ജോലി ചെയ്യുന്ന സാക്ഷരതാ പ്രേരക്മാരെ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് പുനര്വിന്യസിക്കുന്നതിന് അംഗീകാരം നല്കി.
· കേരള വനംവകുപ്പില് വാഹനം വാങ്ങുന്നതിന് ധനകാര്യ വകുപ്പ് അംഗീകരിച്ച 10 വാഹനങ്ങളും CAMPA ഫണ്ടില് നിന്നും 10 വാഹനങ്ങളുമടക്കം 20 വാഹനങ്ങള് നല്കാന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
· പദ്ധതി നിര്വ്വഹണ വിലയിരുത്തല് നിരീക്ഷണ വകുപ്പ് ജില്ലാ വികസന കമ്മീഷണര്മാരുടെ ഓഫീസില് മൂന്ന് വര്ഷത്തെ കരാര് അടിസ്ഥാനത്തില് 9 എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കാന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി.