കല്‍പ്പറ്റ: സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിന് ലാപ് ടോപ്പുകളും കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളും കൈമാറി. വിദ്യാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് പി.സി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ അജി ബഷീര്‍, വി.എം റഷീദ്, പി.ടി.എ വൈസ് പ്രസിഡന്റ് കെ.സി ഷാജുകുമാര്‍, എം.പി.ടി.എ പ്രസിഡന്റ് ബിനി സതീഷ്, പി.ടി.എ അംഗങ്ങളായ സുമ, ലത, ബിന്ദു, പ്രധാനാദ്ധ്യപകന്‍ എം.കെ അനില്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി എ.ഡി പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.
