മാധ്യമപ്രവർത്തകർക്കുള്ള 2017 ലെ സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡിനുള്ള എൻട്രികൾ ആഗസ്റ്റ് ആറ് തിങ്കളാഴ്ച വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.

2017 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും വന്ന വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നീ വിഭാഗങ്ങൾക്കും ടിവി വാർത്താ റിപ്പോർട്ടർ, ക്യാമറാമാൻ, വീഡിയോ എഡിറ്റർ, ന്യൂസ് റീഡർ, മികച്ച അഭിമുഖം എന്നീ വിഭാഗങ്ങൾക്കുമാണ് അവാർഡുകൾ നൽകുന്നത്.

എൻട്രികൾ 2018 ആഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചു മണിക്കകം ഡയറക്ടർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം – 695 001 എന്ന വിലാസത്തിൽ ലഭിക്കണം.