വേളം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മോരങ്ങാട്ട്മുക്ക് -ദയരോത്ത്റോഡ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്. വൈസ് പ്രസിഡന്റ്‌ കെ.സി ബാബു, പഞ്ചായത്ത്‌ അംഗങ്ങളായ അനീഷപ്രദീപ്‌, കിണറുള്ളത്തിൽ അസീസ്, കെ. ദിനേശൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.