കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും എൽ.എസ്.എസ്, യു. എസ്.എസ് ജേതാക്കൾക്ക് അനുമോദനവും സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ ഉദ്ഘാടനം ചെയ്തു. പി പി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. വിരമിക്കുന്ന അധ്യാപകർക്കും പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കും മൊമന്റോകൾ വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ,ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
