കിഴക്കേ കടുങ്ങല്ലൂർ ഗവൺമെന്റ് എൽ.പി സ്കൂളിലെ പുതിയ ഡിജിറ്റൽ സ്റ്റുഡിയോ പ്ലാറ്റ്ഫോം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ആറര ലക്ഷം രൂപ ചെലവിൽ കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്താണ് പദ്ധതി പൂർത്തിയാക്കിയത്. സംസ്ഥാനതലത്തിൽ രണ്ടാമത്തെ ഡിജിറ്റൽ സ്റ്റുഡിയോ പ്ലാറ്റ്ഫോമാണിത്.
ഇത്തരം പദ്ധതികൾ കാലഘട്ടത്തിന് അനിവാര്യമാണെന്ന് എം.പി പറഞ്ഞു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുഹമ്മദ് അൻവർ ,ഓമന ശിവശങ്കരൻ, മെമ്പർമാരായ കെ.എസ് താരാനാഥ് , ആർ.ശ്രീരാജ് , സജിത അശോകൻ , സിയാദ് പറമ്പത്തോടൻ ഹെഡ് മാസ്റ്റർ ബാബു പോൾ , ബി .ആർ .സി ബ്ലോക്ക് പ്രോജക്ട് ഓഫീസർ ആർ.എസ് സോണിയ , പി.ടി.എ പ്രസിഡന്റ് വിനീത സിനിഷ് തുടങ്ങിയവർ പങ്കെടുത്തു.
