കൊല്ലം ജില്ലാ ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഹെപ്പറ്റൈറ്റിസ് ബിയ്ക്കും സിയ്ക്കും സൗജന്യ ചികിത്സ ലഭ്യമാണെന്ന് ഡി. എം. ഒ അറിയിച്ചു. രക്തം, മറ്റ് ശരീരസ്രവങ്ങള്‍, അണുവിമുക്തമാക്കാത്ത സിറിഞ്ച്, സൂചി എന്നിവയിലൂടെയാണ് രോഗമുണ്ടാകുന്നത്. ഹെപ്പറ്റൈറ്റിസ് ബിയും സിയും യഥാസമയം കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ക്യാന്‍സര്‍, സിറോസിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്നീ രോഗങ്ങള്‍ക്ക് കാരണമാകും.
രക്തപരിശോധന നടത്തി രോഗം സ്ഥിരീകരിക്കുന്നതിനുള്ള സൗകര്യം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. മഞ്ഞപ്പിത്ത രോഗലക്ഷണങ്ങളുള്ളവര്‍ രക്ത പരിശോധനയ്ക്ക് വിധേയമാകുകയും രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ ചികിത്സയ്ക്ക് വിധേയമാകണമെന്നും അറിയിച്ചു.
![](https://prdlive.kerala.gov.in/wp-content/uploads/2022/04/InShot_20220403_013950917-65x65.jpg)