കൃഷ്ണപുരം കൊട്ടാരത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കൊട്ടാരം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ചരിത്രത്തില്‍ കൃഷ്ണപുരം കൊട്ടാരത്തിന് ഏറെ പ്രാധാന്യമുണ്ട്. നിലവില്‍ ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തൃപ്തികരമാണ്-അദ്ദേഹം പറഞ്ഞു. യു. പ്രതിഭ എം.എല്‍.എ., നഗരസഭ അംഗം ബിനു അശോകന്‍, ബി. ഹരികുമാര്‍, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
