കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കെ.കെ കിടാവ് മെമ്മോറിയൽ യു.പി സ്കൂളിലെ വിദ്യാർത്ഥിനിക്കായി ഒരുക്കിയ സ്നേഹഭവനത്തിന്റെ താക്കോൽ ദാനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷയായി.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ വിഷൻ 2021-26 ൻ്റെ ഭാഗമായുള്ള പദ്ധതിയിൽ സംസ്ഥാനമാകെ 200 ഓളം വീടുകളാണ് നിർമിച്ച് നൽകുന്നത്. സംസ്ഥാനത്തെ നാലാമത്തെയും വടകര വിദ്യാഭ്യാസ ജില്ലയിലെ ആദ്യത്തേയും സ്നേഹഭവനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ.കെ. പ്രഭാകരൻ മുഖ്യാതിഥിയായി. ലോക്കൽ അസോസിയേഷൻ സെക്രട്ടറി ബഷീർ വടക്കയിൽ റിപ്പോർട്ട് അവതരിപ്പിച്ചു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ഡി.ഇ.ഒ സി.കെ. വാസു, എ.ഇ.ഒ പി.പി. സുധ, എൽ.എ പ്രസിഡന്റ് കെ. ചന്ദ്രമതി, എച്ച്.എം ഫോറം കൺവീനർ ഷാജി എൻ. ബൽറാം, മറ്റ് അംഗങ്ങൾ, അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ സ്വാഗതവും കെ.പി. പ്രകാശൻ നന്ദിയും പറഞ്ഞു.