ആരോഗ്യ ജാഗ്രത 2022 ലെ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി ജില്ലാതല നേതൃത്വത്തില്‍ ‘ ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം’ എന്ന ബോധവത്ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് നേരിടുന്ന വെല്ലുവിളികള്‍, അശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ,പ്ലാസ്റ്റിക്കുകളുടെ അമിതമായ ഉപയോഗം, മഴക്കാല പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചായിരുന്നു ബോധവത്കരണ പരിപാടി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ മുഖ്യാതിഥിയായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.ടി മനോജ്, ജില്ലാ ശുചിത്വമിഷന്‍ പ്രേഗ്രാം ഓഫീസര്‍ കെ.വി രഞ്ജിത്ത് എന്നിവര്‍ പരിശീലനം നല്‍കി.