പൊതുമാര്‍ക്കറ്റിലുണ്ടാകുന്ന വിലവര്‍ധന തടയുന്നതിനായി കേരള സര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടുകൂടി സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് വിഷു ഈസ്റ്റര്‍ റംസാന്‍ സഹകരണ വിപണികള്‍ ആരംഭിക്കും. ജില്ലയിലെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും, പ്രാഥമിക സഹകരണസംഘങ്ങളുടെ വിപണന കേന്ദ്രങ്ങളിലും, നഗരങ്ങളിലും ഗ്രാമങ്ങളിലുമായാണ് വിപണികള്‍ സംഘടിപ്പിക്കുന്നത്.
സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി പൊതുമാര്‍ക്കറ്റിനേക്കാള്‍ ശരാശരി 30 മുതല്‍ 60 ശതമാനം വരെ വിലക്കുറവിലാണ് 13 ഇനം നിത്യോപയോഗസാധനങ്ങള്‍ വില്‍പ്പന നടത്തുന്നത്. സര്‍ക്കാര്‍ സബ്‌സിഡി ഇല്ലാതെതന്നെ വിലക്കുറവില്‍ പലയിനങ്ങളും ലഭ്യമാകും. ഏപ്രില്‍ 12 മുതല്‍ 18 വരെ വിപണികള്‍ തുറന്നു പ്രവര്‍ത്തിക്കും.