കേരള മാരിടൈം ബോര്‍ഡിന്റെയും മര്‍ച്ചന്റ് നേവി ക്ലബ് കോഴിക്കോടിന്റെയും ആഭിമുഖ്യത്തില്‍ 59-ാമത് ദേശീയ മാരിടൈം ദിനം ആഘോഷിച്ചു. മര്‍ച്ചന്റ് നേവി ക്ലബില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് സീമാന്‍ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ചരക്ക്, യാത്രാകപ്പല്‍ മേഖലയില്‍ ഇന്ത്യന്‍ നാവികരുടെ സംഭാവനകളെ മേയര്‍ പ്രകീര്‍ത്തിച്ചു.

ചടങ്ങില്‍ മുഖ്യാഥിതി ആയിരുന്ന ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി ദേശീയ പതാക ഉയര്‍ത്തി. പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മര്‍ച്ചന്റ് നേവി ക്ലബ് വൈസ് പ്രസിഡന്റ് കെ.കെ ഹരിദാസ്, എന്‍ജിനീയര്‍ സുരേന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ചീഫ് എന്‍ജിനീയര്‍ ധര്‍മ രത്നത്തെ ചടങ്ങില്‍ ആദരിച്ചു.