നാദാപുരം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്‍മാന്‍മാരായ സി കെ നാസര്‍, എംസി സുബൈര്‍ , അസി.സെക്രട്ടറി ടി പ്രേമാനന്ദന്‍, എസ്.സി പ്രമോട്ടര്‍ സിജി തുടങ്ങിയവര്‍ പങ്കെടുത്തു.
