ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ഓഗസ്റ്റ് ഏഴിലെ ജില്ലയിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തൃശൂര്‍ സെന്‍റ് തോമസ് കോളേജില്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കോളേജില്‍ രാഷ്ട്രപതി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കേണ്ട സൗകര്യങ്ങള്‍ വിശദീകരിച്ചു. എ.ഡി.എം സി ലതിക, സബ് കളക്ടര്‍ ഡോ. രേണുരാജ്, പോലീസ് ഉദ്യോഗസ്ഥര്‍, മറ്റ് വിവിധ വകുപ്പു മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. രാഷ്ട്രപതിയുടെ പരിപാടി നടക്കുന്ന സെന്‍റ് തോമസ് കോളേജ് ഓഡിറ്റോറിയവും സന്ദര്‍ശിച്ചു.