തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 2015-16, 2016-17, 2017-18 വർഷത്തിൽ ഡിപ്ലോമ കോഴ്‌സ് പൂർത്തീകരിച്ചതും, കോഷൻ ഡെപ്പോസിറ്റ് വാങ്ങിയിട്ടില്ലാത്തതുമായ വിദ്യാർഥികൾ തിരിച്ചറിയൽ കാർഡുമായി വന്ന് ഏപ്രിൽ 30 നു മുൻപ് കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
