എല്ലാവര്‍ക്കും ഭവനം എന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ മുഖമുദ്രയാണെന്നും ഭവന രഹിതരുടെ വേദന എല്ലാവരുടേയും വേദനയാണെന്നും പി.ജെ . ജോസഫ് എം.എല്‍.എ. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ (ജി) ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്ന പദ്ധതികള്‍ക്ക് സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും മുന്‍കൈ എടുക്കണം. സമ്പൂര്‍ണ്ണ ഭവനം എന്നത് യാഥാര്‍ത്ഥ്യമാക്കുവാന്‍ സര്‍ക്കാരും സമൂഹവും കൈകോര്‍ത്ത് മുന്നോട്ടു നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയില്‍ വീട് പണി പൂര്‍ത്തീകരിച്ചവര്‍ക്ക് വീടിന്റെ താക്കോല്‍ എം.എല്‍.എ കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാവലത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു എന്‍.കെ സ്ഥിരം സമിതി അദ്ധ്യക്ഷരായ ഗ്ലോറി. കെ. പൗലോസ്, മാര്‍ട്ടിന്‍ ജോസഫ്. ലാലി ജോയി ഭരണ സമിതിയംഗങ്ങളായ ബിന്ദു ഷാജി, സുനി സാബു, ജോബി പൊന്നാട്ട്, ജിജോ കഴിക്കിച്ചാലില്‍, എ. ജയന്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.ജി. ജയന്‍, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സാം ജോസ് എന്നിവര്‍ പ്രസംഗിച്ചു.