സപ്ലൈകോ ഓണം ഫെയറിന്റെ ജില്ലാതല ഉദ്്ഘാടനം ഓഗസ്റ്റ് 12 ന് രാവിലെ 9.30-ന്് കോട്ടമൈതാനത്ത് പട്ടികജാതി-വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും. മേള ഉത്രാടം നാളായ ഓഗസ്റ്റ് 24 വരെ നീളും. താലൂക്ക് ആസ്ഥാനങ്ങളില്‍ ഓഗസ്റ്റ് 16 മുതല്‍ 24.വരെ താലൂക്ക് തല ഫെയറുകള്‍ നടക്കും. നിയോജകമണ്ഡലങ്ങളില്‍ ഓഗസ്റ്റ് 20 മുതല്‍ 24 വരെയും ജില്ലയിലെ 95 സപ്ലൈകോ ഔട്ട് ലെറ്റുകളും ഈ കാലയളവില്‍ ഓണം ഫെയറുകളായി വിപുലമായ രീതിയില്‍ ഇടവേളയില്ലാതെ പ്രവര്‍ത്തിക്കും. പാലക്കാട് ജില്ലയിലെ മാവേലി സ്റ്റോര്‍ ഇല്ലാത്ത ഏഴ് പഞ്ചായത്തുകളില്‍ ഈ കാലയളവില്‍ സപ്ലൈകോ സ്പെഷല്‍ മിനി ഫെയറുകള്‍ നടക്കും. സപ്ലൈകോ ഉപഭോക്താക്കള്‍ക്കായി ഓണസമ്മാനങ്ങളുമുണ്ട്. സപ്ലൈകോയുടെ എല്ലാ ഔട്ട് ലെറ്റുകളിലും ഓഗസ്റ്റ് ഒന്നുമുതല്‍ ആരംഭിച്ച ഓണം സമ്മാനമഴ പദ്ധതിയില്‍ ഓരോ 1500 രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാന കൂപ്പണ്‍ നല്‍കുന്നുണ്ട്. ഈ പദ്ധതിയില്‍ ഒന്നാം സമ്മാനമായി അഞ്ച് പവന്‍ സ്വര്‍ണം ഒരാള്‍ക്ക്് ,രണ്ടാം സമ്മാനമായി രണ്ട് പവന്‍ സ്വര്‍ണം രണ്ട് പേര്‍ക്ക്. മൂന്നാം സമ്മാനമായി ഒരു പവന്‍ സ്വര്‍ണം മൂന്ന് പേര്‍ക്കും നല്‍കും. പ്രത്യേകമായി നടത്തുന്ന ഓണം മേളകളില്‍ ഓരോ 2000 രൂപയുടെ പര്‍ച്ചേസിനും 100 രൂപയുടെ സുനിശ്ചിത സമ്മാനം നല്‍കുന്നു.കൂടാതെ പ്രത്യേകമായി നടത്തുന്ന എല്ലാ സപ്ലൈകോ ഓണം മേളകളിലും ദൈനംദിന നറുക്കെടുപ്പിലൂടെ ദിവസേന രണ്ട് പേര്‍ക്കായി 1000 രൂപയുടെ പ്രത്യേക സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ-പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കായി സപ്ലൈകോ 1000, 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും തയ്യാറാക്കിയിട്ടുണ്ട്. ഈ ഗിഫ്റ്റ് വൗച്ചറുകള്‍ ഉപയോഗിച്ച് സെപ്തംബര്‍ 30- വരെ സപ്ലൈകോയുടെ ഏത് ഔട്ട്ലെറ്റുകളില്‍ നിന്നും മുഴുവന്‍ തുകയ്ക്കുമുള്ള സാധനങ്ങള്‍ വാങ്ങാം. കൂടാതെ സപ്ലൈകോ തയ്യാറാക്കിയ എല്ലാ അവശ്യസാധനങ്ങളും ഉള്‍്കൊള്ളുന്ന 1100 രൂപയോളം വിലമതിക്കുന്ന ഓണകിറ്റ് 950 രൂപയ്ക്ക് മുന്‍കൂറായി ബുക്ക് ചെയ്ത് വാങ്ങാം.