ഐ.ഐ.റ്റി ക്കായി പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ നിന്നും സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിയോജിപ്പുകള്‍ ഭൂവുടമകള്‍ 15 ദിവസത്തിനകം ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ക്ക് നല്‍കണം. RFCT LARR ACT 2013 പ്രകാരം സ്ഥലം ഏറ്റെടുപ്പിനായി സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കിയിട്ടുളളതും ഐ.ഐ.റ്റിയ്ക്കായി നിര്‍മിച്ചു വരുന്ന ചുറ്റുമതിലിനുളളില്‍ ഉള്‍പ്പെടുന്നതുമായ 42.95 ഏക്കറിന്റെ ഭൂവുടമകള്‍ക്ക് മാത്രമാണ് ബാധകമാവുന്നത്.